ദൈവത്തിന്റെ സ്വന്തം നാട്! ജാതിയില്ല മതമില്ല എല്ലാമനുഷ്യരും ഒന്നുപോലെ. സ്ഥിതി സമത്വം! എത്ര സുന്ദരമായ സങ്കല്പം.
പക്ഷെ കാര്യത്തോടടുക്കുമ്പോള്‍ ചോതിക്കും........................
"നിങ്ങളുടെ ജാതി? മതം?"
അപേക്ഷകള്‍ പൂരിപ്പിക്കുമ്പോള്‍ ആദ്യമായി ജാതിയെ പറ്റി ചിന്തിച്ചു. സ്കൂളില്‍ ചേര്‍ക്കുന്നത് മുതല്‍ ജാതിയും മതവും രേഖപ്പെടുത്തുന്നു. ബാല്യകൌമാരങ്ങളില്‍ ഇതൊന്നും വ്യക്തമായിരുന്നില്ല.
ജാതിയുടെയും മതത്തിന്റെയും കോളങ്ങള്‍ പൂരിപ്പിക്കുമ്പോള്‍ തുടങ്ങുന്നു സംശയങ്ങള്‍.
കൂട്ടുകാര്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ? ........ ഒരു കുറവും കണ്ടില്ല എന്ന് മാത്രമല്ല പലതിലും മുമ്പനായിരുന്നു എന്നും തോന്നിയിരുന്നു. പഠിത്തത്തില്‍, ചിത്രരചനയില്‍, കണക്കില്‍, സയന്‍സില്‍, കൈയ്യക്ഷരത്തില്‍, കളികളില്‍...... ഒന്നിലും പിന്നിലായിരുന്നില്ല. പക്ഷെ പില്ക്കാലങ്ങളില് എന്തിലൊക്കെയോ പിന്നിലാണ് എന്ന തോന്നല്‍ ഉണ്ടാക്കിയത് സമൂഹമായിരുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ആരൊക്കെയോ അവര്‍ക്കുള്ള സ്ഥാപിത താല്പര്യങ്ങള് സംരക്ഷിക്കാന്‍ ആസൂത്രണം ചെയ്ത ജന്മനായുള്ള തരംതിരിക്കല്‍!....
മുതിര്‍ന്നപ്പോള്‍ കണ്ടമേധവിത്വം! .............. പിന്നാക്കക്കാരെന്ന മുദ്രകുത്തല്‍! ജാതിചേര്‍ത്തുള്ള ബോധപൂര്‍വമായ സംബോധന ....... ഒരു തരം അവഗണന...... അകറ്റിനിര്‍ത്തല്‍.......!
മനസ്സിലെവിടെയൊക്കെയോ പാകിയ നൊമ്പരങ്ങളുടെ വിത്തുകള്‍. വിദ്യാര്‍ത്ഥിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും അനുഭവപ്പെട്ട ചിലതരം താഴ്ത്തലുകളുടെ തരംഗങ്ങള്‍ മനസ്സില്‍ ചില കോംപ്ലക്സ്സുകള്‍ കുത്തിവച്ചിരുന്നു. നിര്‍വചിക്കാനാവാത്ത ഒരു ചെറുത്തുനില്‍പ്പിന്റെ, എതിര്‍പ്പിന്റെ ശീലം മനസ്സില്‍ എന്നോ ഉറഞ്ഞുകൂടിയിരുന്നു.
കാലം കഴിയുന്തോറും ഇത്തരം അസമത്വത്തിന്റെ അളവ് കൂടിക്കൂടി വരുന്നതായിത്തന്നെ അനുഭവപ്പെടുന്നു. പുതിയ തലമുറയ്ക്കെന്ഗ്ഗിലും ഇത്തരം ബോധത്തില്‍ നിന്നുമൊരു മോചനം ഉണ്ടാകണം.